Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് പി. വി അൻവർ എംഎൽഎ പങ്കെടുക്കുന്ന പൊതു സമ്മേളനം ഇന്ന്

മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് പി. വി അൻവർ എംഎൽഎ പങ്കെടുക്കുന്ന പൊതു സമ്മേളനം ഇന്ന്

മലപ്പുറം: മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് പി. വി അൻവർ എംഎൽഎ പങ്കെടുക്കുന്ന പൊതു സമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. മാമി തിരോധാന ആക്ഷൻ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. വൈകിട്ട് 6.30 ന് മുതലക്കുളം മൈതാനിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ മാമിയുടെ മകളും സഹോദരിയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. എഡിജിപി എം.ആർ അജിത്കുമാറിന് ബന്ധമുണ്ടെന്ന പി.വി അൻവറിന്റെ ആരോപണഞ്ഞെ തുടർന്നാണ് മാമി കേസ് വീണ്ടും സജീവമായത്.

സിപിഎമ്മുമായി അകന്ന ശേഷം അൻവർ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പരിപാ‌ടിയിലേക്ക് ഒഴുകിയെത്തിയത്. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമെ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പരിപാടിയിൽ പങ്കെടുത്ത സിപിഎം പ്രവർത്തകർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടാകുമെന്ന് വിവരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments