എറണാകുളം: ഗാന്ധി സ്മൃതി പുരസ്കാരം ഗാന്ധിയൻ കെ ടി ശങ്കരനും ജീവകാരുണ്യ പ്രവർത്തകൻ എം എം ലിങ്ക് വിൻസ്റ്ററിനും സമ്മാനിച്ചു. 2000 മുതൽ 2005 വരെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരുന്ന ഇവർ കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിന് 100% പദ്ധതി വിഹിതം ചെലവഴിക്കുന്നതിനു നേതൃത്വം നൽകിയവരാണ്.
എറണാകുളം ജില്ലയിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് ഇക്കാലയളവിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വൈദ്യുതി രംഗത്ത് വൈദ്യുതിയില്ലാത്ത ആയിരം ഭവനങ്ങളിൽ വൈദ്യുതി എത്തിച്ചു കൊടുത്തിട്ടുണ്ട്. ഞണ്ടുകാട് തുരുത്ത്, മാരിത്താഴം, തടവിത്തറ, തറയിൽ മല, വെട്ടത്ത് തറ, ഉദയംപേരൂർ തീരപ്രദേശങ്ങളിൽ എല്ലാം വൈദ്യുതി എത്തിച്ചത് ഇവരുടെ ഭരണ കാലഘട്ടത്തിലാണ്.
നവതിയുടെ നിറവിൽ നിൽക്കുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി ശങ്കരനും വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ എം എം ലിങ്ക് വിൻസ്റ്റാറിനും കേരള പ്രദേശ് ഗാന്ധിദർശൻ വേദി അഭിനന്ദനങ്ങൾ അറിയിച്ചു.