Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് എൽഡിഎഫിൻ്റെ രാഷ്ട്രീയ വിജയമെന്ന് സി.പി.ഐ

എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് എൽഡിഎഫിൻ്റെ രാഷ്ട്രീയ വിജയമെന്ന് സി.പി.ഐ

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി സ്വാ​ഗതം ചെയ്യുന്നതായി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിൻ്റെ രാഷ്ട്രീയ വിജയമാണ് നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളത്തിലെ ​സർക്കാരിന് ഒരു രാഷ്ട്രീയ അടിത്തറയുണ്ട്. ആ രാഷ്ട്രീയം ആർഎസ്എസ് രാഷ്ട്രീയത്തിൻ്റെ വിപരീത ഭാ​ഗത്താണ്. സർക്കാരിൻ്റെ പ്രധാനപ്പെട്ട ചുമതലകളിലൊന്നാണ് ക്രമസമാധാന ചുമതല. ആ ചുമതല വഹിക്കുന്ന ഉദ്യോ​ഗസ്ഥൻ ​ദുരൂഹ സാഹചര്യത്തിൽ രണ്ട് തവണ ആർഎസ്എസ് നേതാക്കളെ കണ്ടതായി വെളിച്ചത്തുവരുമ്പോൾ, അതിൽ ഇടതുപക്ഷ സർക്കാരിന് ഉത്തരം പറയേണ്ട കടമയുണ്ട്. ആ ഉത്തരമാണ് ഈ നടപടി.’- ബിനോയ് വിശ്വം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments