കണ്ണൂർ : എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മൊഴി നല്‍കാന്‍ പി.പി.ദിവ്യ കൂടുതല്‍ സമയം ചോദിച്ചു. കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.ഗീത മാധ്യമങ്ങളോടു പറഞ്ഞു. പ്രശാന്തന്റെയും മൊഴിയെടുത്തു. ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ശേഖരിച്ചു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ലാന്‍ഡ് റവന്യു കമ്മിഷണര്‍ വ്യക്തമാക്കി.
അതേസമയം, എ.ഡി.എം കൈക്കൂലി വാങ്ങിയെന്നും തെളിവുകള്‍ ഹാജരാക്കാമെന്നും പ്രശാന്തന്‍ വിജിലന്‍സിനോടു പറഞ്ഞു. എ.ഡി.എമ്മുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ വിവരങ്ങളും നല്‍കി . കലക്ടറേറ്റിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിെയടുത്തത്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ.ഗീതയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. പ്രശാന്തന്റെ വിശദമായ മൊഴി വിജിലന്‍സ് അടുത്തദിവസം രേഖപ്പെടുത്തും .