Friday, October 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'പി. സരിന് നിരുപാധിക പിന്തുണ'; പാലക്കാട് മത്സരത്തിൽ നിന്നും പിന്മാറി എ കെ ഷാനിബ്

‘പി. സരിന് നിരുപാധിക പിന്തുണ’; പാലക്കാട് മത്സരത്തിൽ നിന്നും പിന്മാറി എ കെ ഷാനിബ്

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി എ.കെ. ഷാനിബ് പിൻമാറി. ഇടത് സ്ഥാനാർഥി പി. സരിന് പിന്തുണയേകിക്കൊണ്ടാണ് ഷാനിബ് സ്ഥാനാർഥിത്വം പിൻവലിച്ചത്. പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനോട് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഡോ. പി. സരിൻ നേരത്തേ അഭ്യർഥിച്ചിരുന്നു.

എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും പത്രിക സമർപ്പിക്കുമെന്നും ഷാനിബ് പറഞ്ഞിരുന്നു. എന്നാൽ വെള്ളിയാഴ്ച നാടകീയമായി മത്സരത്തിനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സരിന്റെ അഭ്യർഥനയെ തുടർന്നാണ് ഷാനിബ് പിൻമാറിയതെന്നാണ് സൂചന.കോൺഗ്രസ് നേതൃത്വത്തിനെതിരെ വാർത്താ സമ്മേളനം നടത്തി ആരോപണമുന്നയിച്ചാണ് ആദ്യം സരിനും പിന്നാലെ ഷാനിബും പാർട്ടിവിട്ടത്. ഇതിൽ സരിൻ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരരംഗത്തെത്തി. ഷാനിബ് പൂർണ സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments