കണ്ണൂർ: പുസ്തകവിവാദത്തിൽ ഇ.പി ജയരാജൻ പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആളുകൾ രചന നടത്താനും പുസ്തകം എഴുതാനും പാർട്ടിയോട് മുൻകൂർ അനുവാദം വാങ്ങേണ്ട കാര്യമില്ല. ഇ.പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.