Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം അക്രമത്തിലൂടെ അട്ടിമറി നടത്തിയെന്ന് കെ. സുധാകരന്‍

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം അക്രമത്തിലൂടെ അട്ടിമറി നടത്തിയെന്ന് കെ. സുധാകരന്‍

കണ്ണൂർ: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം അക്രമത്തിലൂടെ അട്ടിമറി നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അധികാരത്തിന്റെയും കയ്യൂക്കിന്റെയും ബലത്തില്‍ സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊലീസ് അക്രമങ്ങള്‍ക്ക് കൂട്ടുനിന്നെന്നും കെ. സുധാകരന്‍ പറഞ്ഞു.

‘കോൺഗ്രസുകാരെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. അക്രമത്തിന് സിറ്റി പൊലീസ് കമ്മീഷണർ കൂട്ടുനിന്നു. നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെങ്കിൽ രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസ് നേരിടും’ എന്ന് സുധാകൻ പറഞ്ഞു

വലിയ സംഘർഷങ്ങൾക്കൊടുവിലാണ് ഇന്ന് രാവിലെ ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതർ ഏഴ് സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലും വിജയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments