പാലക്കാട്:ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം മുക്കാനെന്ന് സിനിമാനടൻമാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞു.രണ്ട് സിനിമാക്കാരെ ഇതിനിടയിൽ വലിച്ചിഴച്ചത് വിവാദം മുക്കാനാണോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും പ്രജാ വിവാദവും സ്വർണ്ണ ചർച്ച മുക്കാൻ വേണ്ടിയാണെന്നും എല്ലാം കുൽസിതമെന്നും സുരേഷ്ഗോപി പറഞ്ഞു. ദുൽഖര്‍ സല്‍മാന്റെയടക്കം ഉൾപ്പെടെയുള്ള വീടുകളിലെ ഇഡി റെയ്ഡിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമർശം.പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണ്ണപ്പാളി വിവാദം മുക്കാനെന്ന് സിനിമാനടൻമാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതെന്ന് സുരേഷ്ഗോപി
RELATED ARTICLES



