യുഎഇ: ദുബായ് നോൾ കാർഡ് ഇനി കൂടുതൽ സേവനങ്ങൾക്കായി ഉപയോഗിക്കാം. നേരത്തെ മെട്രോ, ബസ് യാത്രകൾക്കായി മാത്രം ഉപയോഗിച്ചിരുന്ന കാർഡിനെ ഒരു സമ്പൂർണ്ണ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമാക്കുക എന്ന ലക്ഷ്യത്തിലാണ് കൂടുതൽ സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് കൊണ്ട് യാത്ര സേവനങ്ങളിൽ കൂടെ ഇനി നോൾ കാർഡ് ഉപയോഗപ്പെടുത്തും. ദുബായിയെ പൂർണ്ണമായും ഡിജിറ്റൽ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് ഈ നടപടി. കൂടാതെ കെഎച്ച്ഡിഎ, പാർക്കിൻ പിജെഎസ്സി, പേപാൽ തുടങ്ങിയ സ്ഥാപനങ്ങളുമായി ആർടിഎ കരാറിൽ ഒപ്പുവെച്ചു.
GITEX ഗ്ലോബൽ 2025 ന്റെ ഭാഗമായി നോൾ കാർഡിന്റെ ഉപയോഗം പാർക്കിംഗ്, ഷോപ്പിംഗ്, ഡൈനിംഗ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കൂടെ ലക്ഷ്യമിടുന്നു. പൊതുജനങ്ങൾക്ക് നിലവിൽ ലഭിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ
നടത്തുന്ന ഈ സേവനങ്ങൾ പൊതുജനങ്ങൾക്ക് വൻ പങ്കാളിത്തം നൽകുന്നു.
ഉന്നതതല വിദ്യാർഥികൾക്കായി ആർടിഎ, കെഎച്ച്ഡിഎയുമായി ചേർന്ന് “സ്റ്റഡി ഇൻ ദുബായ് – നോൾ ഐഎസ്ഐസി” എന്ന പേരിൽ ഒരു പ്രത്യേക കാർഡ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ഒരു സ്റ്റുഡന്റ് ഐഡിയായും പേയ്‌മെന്റ് കാർഡായും വിദ്യാർഥികൾക്ക് ഉപയോഗിക്കാം. കൂടാതെ നഗരത്തിലുടനീളമുള്ള വിവിധ സേവനങ്ങളും, കിഴിവുകളും, ആനുകൂല്യങ്ങളും ലഭിക്കുന്നു



