THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 25, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news അതിജീവനത്തിന്റെ പ്രകാശം പരത്തി ഇന്ന് ദീപാവലി

അതിജീവനത്തിന്റെ പ്രകാശം പരത്തി ഇന്ന് ദീപാവലി

ന്യൂഡൽഹി: കൊറോണ അതിജീവനത്തിന്റെ പ്രകാശം പരത്തി ഇന്ന് രാജ്യം ദീപാവലി ആഘോഷിക്കുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പടക്കങ്ങൾക്ക് ഇത്തവണ ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് ആഘോഷ പരിപാടികൾക്കും നിയന്ത്രണമുണ്ട്. കൊവിഡിൽ നിന്നുള്ള അതിജീവനം കൂടിയാണ് ഇത്തവണത്തെ ദീപാവലി.

adpost

ഡൽഹിയിലെ തിരക്കു വീഥികളൊക്കെ നിശ്ചലമാണ്. പ്രതിരോധത്തിന്‍റെ നിയന്ത്രണം എല്ലായിടത്തുമുണ്ട്. പരസ്പരം മധുര പലഹാരങ്ങൾ കൈമാറുന്നതാണ് ദീപാവലിയുടെ മാറ്റൊരാഘോഷം. ലഡു , ചോക്ലറ്റ്, ബർഫി, പേഡ, ജിലേബി തുടങ്ങിയവ പരസ്പരം വിതരണം ചെയ്യുന്നതിലൂടെ പകർന്നുനൽകുന്നത് സ്നേഹവും കൂടിയാണ്.

adpost

തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ ഭക്തിസംവർധിനി യോഗത്തിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജകളോടെ ദീപാവലി ആഘോഷിക്കുന്നുണ്ട്. വൈകിട്ട് ദീപ സമർപ്പണം, ദീപാർപ്പണം, ദീപാരാധന, തുടർന്ന് ലക്ഷ്മീപൂജ എന്നിവ നടത്തും. രാത്രി ക്ഷേത്രത്തിന് ചുറ്റും ദീപം തെളിയിക്കും. ജില്ലയിലെ മറ്റ് ക്ഷേത്രങ്ങളിലും വിശേഷാൽ ദീപാരാധനയും ദീപം തെളിയിക്കലും നടക്കും. ദീപാവലി ദിവസം ക്ഷേത്രക്കുളങ്ങൾ അടക്കം ജലാശയങ്ങളിൽ ദീപം തെളിയിക്കുന്ന രീതി ഉണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വേണ്ടെന്ന് വെച്ചു.

അതേസമയം, സംസ്ഥാനത്തും ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ട്. രാത്രി 8 മുതൽ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതി. നിയന്ത്രണം ലംഘിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സർക്കാർ പടക്കംപൊട്ടിക്കലിന് നിയന്ത്രണം കൊണ്ടുവരുന്നത്.

ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങളെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com