Sunday, February 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറമദാന്‍ മാസത്തില്‍ യുഎ‌ഇയിലെ സ്‌കൂളുകളിലെ സമയക്രമത്തില്‍ മാറ്റം വരുത്തും

റമദാന്‍ മാസത്തില്‍ യുഎ‌ഇയിലെ സ്‌കൂളുകളിലെ സമയക്രമത്തില്‍ മാറ്റം വരുത്തും

റമദാന്‍ മാസത്തില്‍ യുഎ‌ഇയിലെ സ്‌കൂളുകളിലെ സമയക്രമത്തില്‍ മാറ്റം വരുത്തും. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുകയും ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള അനുകൂല സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കും അധ്യാപര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്നതാണ് സ്‌കൂള്‍ സമയത്തിലെ മാറ്റം.

റമദാന്‍ മാസം അടുത്തെത്തിയ സാഹചര്യത്തിലാണ് യുഎഇയിലെ വിവിധ സ്‌കൂളുകള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറെടുക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം സ്‌കൂളുകളിലും റമദാന്‍ കാലയളവിലെ പ്രവൃത്തിസമയം രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 11.30ന് ക്ലാസുകള്‍ അവസാനിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments