Monday, February 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകെ.സി.എസ് ചിക്കാഗോയുടെ വാലന്റൈൻസ് ഡേ/ കപ്പിൾസ് നൈറ്റ് സെലിബ്രേഷൻസ് അതിഗംഭീരമായി

കെ.സി.എസ് ചിക്കാഗോയുടെ വാലന്റൈൻസ് ഡേ/ കപ്പിൾസ് നൈറ്റ് സെലിബ്രേഷൻസ് അതിഗംഭീരമായി

ഷാജി പള്ളിവീട്ടിൽ

ചിക്കാഗോ: ഫെബ്രുവരി 7 ന് റിവേഴ്സ് കാസിനോയിൽ വെച്ച് നടത്തപ്പെട്ട ചിക്കാഗോ കെ സി എസിന്റെ വാലന്റൈൻസ് ഡേ/കപ്പിൾസ് നൈറ്റ് സെലിബ്രേഷൻസ് അക്ഷരാർത്ഥത്തിൽ അതി ഗംഭീരമായി. വാലന്റൈൻസ് ഡേ കപ്പിൾസ് നൈറ്റ് ആഘോഷങ്ങൾ കെ സി എസ് പ്രസിഡൻ്റ് ജോസ് ആനമല ഉദ്ഘാടനം ചെയ്യുകയുണ്ടായി. ബലൂൺ ഉദ്ഘാടനത്തോടെ വൈകിട്ട് 6 മണിക്ക് തുടങ്ങിയ ആഘോഷങ്ങൾ 10:00 മണിക്ക് ശേഷവും തുടരുകയായിരുന്നു. റിവേഴ്സ് കാസിനോയുടെ വ്യത്യസ്തമായ സൈറ്റിങ്ങിൽ വച്ച് നടത്തപ്പെട്ട വ്യത്യസ്തതയാർന്ന് പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. നിധിൻ പടിഞ്ഞാത്തിൻ്റെ മാസ്റ്റർ സെർമണിയിൽ, പരിപാടികൾ വളരെ കൃതിതയോടെ നടത്തപ്പെട്ടു. കെ സി എസ് ജോയിൻ്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറവും, ട്രഷറർ ടീന നെടുവാമ്പുഴയും, നേതൃത്വം കൊടുത്ത ജപാർഡി ഗെയിം പങ്കെടുത്തവർക്ക് ആസ്വാദ്യകരവും, സംവദിക്കാൻ അവസരം നൽകി.

കെ സി എസ് ൻ്റെ വാലന്റൈൻസ് ഡേ/കപ്പിൾസ് നൈറ്റ് ആഘോഷങ്ങൾക്ക്, നാട്ടിൽ നിന്ന് എത്തിച്ചേർന്ന് ലക്ഷ്മി ജയൻ്റെ മാസ്മരിക പ്രകടനം പ്രധാന ഹൈലൈറ്റ്സ് ആയിരുന്നു. അസാധ്യം എന്ന് കരുതിയിരുന്ന മ്യൂസിക് നോട്ടുകൾ വയലിനിൽ പ്രകമ്പനം കൊള്ളിച്ചപ്പോൾ, ആഘോഷങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയർന്നു. മെയിൽ ആൻഡ് ഫീമെയിൽ വോയിസിൽ ലക്ഷ്മി ജയൻ ഗാനങ്ങൾ ആലപിച്ചപ്പോൾ, പങ്കെടുത്ത എല്ലാവരും, ലക്ഷ്മിയുടെ പാട്ടിനൊത്ത് ചുവട് വെച്ചപ്പോൾ, ആഘോഷങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലെത്തി. കെ സി എസ് ചിക്കാഗോയുടെ വാലന്റൈൻസ് ഡേ / കപ്പിൾസ് നൈറ്റ് ആഘോഷങ്ങളുടെ സർവ്വകാല റെക്കോർഡുകളും ഭേദിച്ചുകൊണ്ട് ഏറ്റവും ആസ്വാദ്യകരമായി എന്ന് പങ്കെടുവർ എല്ലാവരും അഭിപ്രായപ്പെടുകയും സംഘടകരെ അഭിനന്ദിക്കുകയും. ചിക്കാഗോ കെ സി എസിന്റെ 2026 ലെ വാലന്റൈൻസ് ഡേ/ കപ്പിൾസ് നൈറ്റ് ഇത്ര മനോഹരമായി സംഘടിപ്പിക്കുവാൻ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കോഡിനേറ്റേഴ്സിനോടും, പല പ്രാവശ്യം സൈറ്റ് വിസിറ്റ് നടത്തി എല്ലാം ഭംഗിയായി പോകും എന്ന് ഉറപ്പാക്കിയ കെ സി എസ് വൈസ് പ്രസിഡണ്ട് മാറ്റ് വിളങ്ങാട്ടുശ്ശേരിയോടും, മറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്സിനോടും, പങ്കെടുത്ത എല്ലാവരോടും കെ സി എസ് ജനറൽ സെക്രട്ടറി ഷാജി പള്ളിവീട്ടിൽ നന്ദി അറിയിച്ചുകൊണ്ട് പരിപാടികൾ പര്യവസാനിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments