Wednesday, April 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് കോൺഗ്രസും സിപിഎമ്മും

നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് കോൺഗ്രസും സിപിഎമ്മും

തിരുവനന്തപുരം: അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് കോൺഗ്രസും സിപിഎമ്മും. ഇരു പാർട്ടികളും വീട് നിർമാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നു കഴിഞ്ഞു.


നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, വീട് നിർമാണത്തിനുള്ള ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കോൺഗ്രസ് നേതാവും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.എസ് ശിവകുമാർ നിതിൻ രാജിന്റെ വീട്ടിലെത്തി പിതാവ് രാജന് കൈമാറി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments