പത്തനംതിട്ട: നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്ന് പണം വാങ്ങിയെന്ന അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എംപി വക്കീല്‍ നോട്ടീസയച്ചത്. നോട്ടീസിനെ നിയമപരമായി നേരിടുമെന്നും മാപ്പ് പറയേണ്ടത് ആന്റോ ആന്റണിയാണെന്നും കെ.പി ഉദയഭാനു പ്രതികരിച്ചു.
ക
‘പണം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്ന കാര്യം എന്‍.എന്‍ രാജു വ്യക്തമാക്കിയതാണ്. കൊടുത്തയാളും വാങ്ങിച്ചയാളും അത് പറഞ്ഞുകഴിഞ്ഞു. വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടും. ഞാനെന്തിന് മാപ്പുപറയണം? ഞാനിങ്ങനെ പൈസ വാങ്ങിച്ച് ആവശ്യം വന്നപ്പോള്‍ തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആന്റണിയല്ലേ മാപ്പ് പറയേണ്ടത്’. ഉദയഭാനു വ്യക്തമാക്കി.



