കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) യുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ശിവരാത്രി മഹോത്സവം ഫെബ്രുവരി 14 -നു രാത്രി 8:30 (EST) (ഇന്ത്യൻ സമയം ഫെബ്രുവരി 15 നു രാവിലെ 7 മണി) നു നടത്തപ്പെടുമെന്നു ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി നടത്തിവരാറുള്ള ശിവരാത്രി മാഹാത്മ്യത്തെ കുറിച്ചുള്ള “ശിവാർപ്പണം “- പ്രഭാഷണ പരിപാടിയിൽ ഡോ. സജിനി സോമനാഥൻ മുഖ്യ പ്രഭാഷണം നടത്തും. ശേഷം ആര്യമാൻ അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.



