തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന് ഷെറിന് എബ്രഹാം. മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും. അവയവം സ്വീകരിച്ച രണ്ട് കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആലിന്റെ സംസ്കാര ചടങ്ങുകള്‍ നാളെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കും. കൊച്ചിയിൽ നിന്ന് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത് മൂന്ന് മണിക്കൂർ 17 മിനിറ്റ് കൊണ്ട്.
മസ്തിഷ്ക മരണം സംഭവിച്ചപ്പോള്‍ തന്നെ താങ്ങാനാവാത്ത ദുഃഖത്തിലും അവയവദാനമെന്ന മഹത്ക്രിയക്ക് അച്ഛന് അരുണും അമ്മ ഷെറിനും സമ്മതം മൂളി. കുഞ്ഞിന്റെ രണ്ട് നേത്രപടം, ചികിത്സയില്‍ കഴിഞ്ഞ അമൃത ആശുപത്രയിലാണ് നല്‍കിയത്.



