തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിയില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ കേൾക്കേണ്ടിവന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷത്തിന്റെ ചെറിയ വീഴ്ച പോലും ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് മനസിലായെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘സർക്കാർ പ്രവർത്തനം മെച്ചപ്പെടണമെന്ന അഭിപ്രായം സിപിഐ നേതൃയോഗങ്ങളിൽ ഉണ്ടായതാണ്. അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഒറ്റരാത്രികൊണ്ട് സച്ചിദാനന്ദനും സാറാ ജോസഫിനും എല്‍ഡിഎഫിന്‍റെ ശത്രുക്കൾ ആകാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അവരെ ഞങ്ങള്‍ ഒരിക്കലും ശത്രുക്കളായി കാണില്ല. എക്കാലത്തും മിത്രങ്ങളാണ്. അവരുടെ മനസില്‍ ഇടതുപക്ഷ ചായ്‍വുണ്ട്. ചില വിഷയങ്ങളില്‍ വിമര്‍ശനപൂര്‍വം കാണുന്നതാണ്. അവര്‍ക്കൊന്നും ഒറ്റരാത്രി കൊണ്ട് ശത്രുക്കളാകാന്‍ കഴിയില്ല.അങ്ങനെ ആകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല..’ ബിനോയ് വിശ്വം പറഞ്ഞു.



