Sunday, February 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsഎട്ടു നാൾ വചനമാരി വർഷിച്ച മാരാമൺ മഹായോഗം സമാപിച്ചു

എട്ടു നാൾ വചനമാരി വർഷിച്ച മാരാമൺ മഹായോഗം സമാപിച്ചു

സജി പുല്ലാട്

ഹൂസ്റ്റൺ/മാരാമൺ: “ഉണർവിൻ വരം ലഭിപ്പാൻ ,ഞങ്ങൾ വരുന്നൂ തിരുസവിധേ “എന്ന ഗാനത്തോടെ ഫെബ്രുവരി 8 ന് പമ്പാതീരത്തെ ഓലപ്പന്തലിൽ എട്ടു നാൾ ആത്മീയമാരി വർഷിച്ച് നൂറ്റി മുപ്പത്തി ഒന്നാമത് മാരാമൺ കൺവെൻഷൻ സമാപിച്ചു.

മാർത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് അഭിവന്ദ്യ ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശവും, ആശിർവാദവും നടത്തി.
ബിഷപ്പ് ഡോ.പോൾ സ്വരൂപ് മുഖ്യ സന്ദേശം നൽകി.

വിദേശ മിഷനറിമാരെ കൂടാതെ സഭയിലെ മറ്റ് ബിഷപ്പുമാർ ,ഇതര സഭകളിൽ നിന്നുള്ള ബിഷപ്പുമാർ,വനിതാ സുവിശേഷകർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വചന പ്രഘോഷണം നടത്തി.

കനത്ത വേനൽചൂടിനെ അവഗണിച്ചും സുവിശേഷകരുടെയും, എക്യുമെനിക്കൽ ,വനിതാവേദി, തുടങ്ങിയ മീറ്റിങ്ങുകളിലും ധാരാളം വിശ്വാസികൾ സംബന്ധിച്ചു. യുവ വേദിയിൽ റവ.ഫാ.ഡോ. അലക്സാണ്ടർ ജെ കുര്യൻ (Liaison Officer, White House Faith Office,USA) മുഖ്യ സന്ദേശം നൽകി.
കുട്ടികളുടെ യോഗത്തിൽ ആക്ക്ഷൻ സോങ്, വാക്യങ്ങൾ, കഥകൾ, ചിത്രരചന തുടങ്ങി വിവിധ തരം പരിപാടികൾ അവതരിപ്പിച്ച ഇതിഹാദ് ഗ്രൂപ്പും, എമിറേറ്റ്സ് ഗ്രൂപ്പും മികച്ച പോയിന്റുകൾ നേടി.

ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ കുട്ടികൾക്ക് നൽകിയ സന്ദേശത്തിനിടെ ചോദിച്ചു ഇന്ന് കൂടുതൽ കുട്ടികൾ പങ്കെടുത്തതിന്റെ കാരണം പണിമുടക്ക് ആണോ? അതെ’ എന്ന് കുട്ടികൾ ഉത്തരം പറഞ്ഞു. അടുത്ത ചോദ്യം നിങ്ങൾക്ക് എന്നും കൺവെൻഷൻ വേണോ? പണിമുടക്ക് വേണോ? ‘പണിമുടക്ക് മതി’ അപ്പോൾ നിങ്ങൾക്ക് സ്കൂളിൽ പോകണ്ടേ? എല്ലാ കുട്ടികളും ആവേശത്തോടെ ഒരേ സ്വരത്തിൽ പറഞ്ഞു ‘വേണ്ടാ.’ കുസൃതി കുട്ടികളുടെ ഉത്തരം കേട്ട് ബിഷപ്പും, കൂടി നിന്ന വൈദികരും, മാതാപിതാക്കളും ചിരിയുയർത്തി.

നോർത്ത് അമേരിക്കൻ ഭദ്രാസന സ്റ്റാൾ ഉൾപ്പെടെ സഭയുടെ വിവിധ സ്റ്റാളുകളും കൂടാതെ അയിരൂർ കർമേൽ, കുമ്പനാട് ധർമ്മഗിരി, സേവികാസംഘം, യുവജനസഖ്യം എന്നീ സ്ഥാപനങ്ങളുടെ ഭക്ഷണശാലകളും മണൽ പുറത്ത് പ്രവർത്തിച്ചിരുന്നു.

101 ഗായക സംഘത്തോടൊപ്പം വിശ്വാസ സമൂഹം ദൈവിക ശക്തി നേടി, ആത്മസംതൃപ്തിയാൽ, അനുഗ്രഹം പ്രാപിച്ച് ചേർന്നു പാടി “സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ.. ..ഹല്ലേലുയ്യ പാടി സ്തുതിപ്പിൻ” എന്ന ഗാനത്തോടെ കൺവെൻഷൻ സമാപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments