Wednesday, March 4, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശബരിമല സ്വർണക്കൊള്ളകേസിൽ എ.പത്മകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ളകേസിൽ എ.പത്മകുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളകേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ എ.പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിന് പിന്നാലെ ദ്വാരപാലക ശില്പ കേസിൽ കൂടി സ്വഭാവികജാമ്യം ലഭിച്ചതോടെയാണ് പത്മകുമാർ ജയിൽ മോചിതനാകുന്നത്. പ്രത്യേക അന്വേഷണ സംഘം ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിക്കാൻ കാരണം.

2025 നവംബർ 20നാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ കട്ടിളപാളി കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിസംബർ നാലിന് ദ്വാരപാലക ശില്പ കേസിലും എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തി. ആദ്യ കേസിൽ ഫെബ്രുവരി 20ന് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദ്വാരകാല ശില്പ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാർ ജയിൽ മോചിതനാകുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments