പി.പി ചെറിയാൻ
ന്യൂയോർക് :റിയർ ക്യാമറയിലെ സാങ്കേതിക തകരാർ മൂലം 1.7 ദശലക്ഷത്തിലധികം (17 ലക്ഷം) വാഹനങ്ങൾ ഫോർഡ് തിരിച്ചുവിളിക്കുന്നു.
2020 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ ബ്രോങ്കോ (Bronco), എഡ്ജ് (Edge), എക്സ്പ്ലോറർ (Explorer), എസ്കേപ്പ് (Escape) കൂടാതെ ലിങ്കൺ കോർസെയർ (Lincoln Corsair), ഏവിയേറ്റർ (Aviator) എന്നീ മോഡലുകളെയാണ് ഈ തകരാർ ബാധിച്ചിരിക്കുന്നത്.
റിവേഴ്സ് എടുക്കുമ്പോൾ ക്യാമറ ദൃശ്യങ്ങൾ തെളിയാതിരിക്കുകയോ അല്ലെങ്കിൽ ദൃശ്യങ്ങൾ തലതിരിഞ്ഞ നിലയിൽ (inverted) കാണപ്പെടുകയോ ചെയ്യുന്നു. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
വാഹനങ്ങളിലെ സോഫ്റ്റ്വെയർ സൗജന്യമായി പരിഷ്കരിച്ചു നൽകുമെന്ന് കമ്പനി അറിയിച്ചു.
ബ്രോങ്കോ, എഡ്ജ് മോഡലുകളുടെ ഉടമകൾക്ക് ഈ മാസം അവസാനവും മറ്റ് മോഡലുകളുടെ ഉടമകൾക്ക് ഏപ്രിൽ പകുതിയോടെയും തപാൽ വഴി അറിയിപ്പ് ലഭിക്കും.



