Friday, April 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപാകിസ്താന് വന്‍ സാമ്പത്തിക സഹായവുമായി സൗദി

പാകിസ്താന് വന്‍ സാമ്പത്തിക സഹായവുമായി സൗദി

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്താന് വന്‍ സാമ്പത്തിക സഹായവുമായി സൗദി അറേബ്യ. എട്ട് ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശിച്ചു. പാകിസ്താന്‍ സെന്‍ട്രല്‍ ബാങ്കിലെ നിക്ഷേപങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയാണ് സൗദിയുടെ ലക്ഷ്യം.

പാകിസ്താനുമായുള്ള ദീര്‍ഘകാല സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്ന പ്രഖ്യാപനമാണ് റിയാദില്‍ നിന്നുണ്ടായിരിക്കുന്നത്. ആകെ എട്ട് ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് സൗദി അറേബ്യ പാകിസ്ഥാനായി അനുവദിച്ചു. ഇതില്‍ പാക് സെന്‍ട്രല്‍ ബാങ്കില്‍ സൗദി നേരത്തെ നിക്ഷേപിച്ചിട്ടുള്ള അഞ്ച് ബില്യണ്‍ ഡോളറിന്റെ കാലാവധി നീട്ടി നല്‍കി. ഇതിന് പുറമെ മൂന്ന് ബില്യണ്‍ ഡോളര്‍ കൂടി അധിക നിക്ഷേപമായി പാകിസ്ഥാന് കൈമാറും. പാക് പ്രധാനമന്ത്രി ശഹബാസ് ഷരീഫിന്റെ സൌദി സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് ഈ പ്രഖ്യാപനം. ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളെ പ്രതിരോധിക്കാനും പാകിസ്ഥാന്റെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാനും ഈ നീക്കം സഹായിക്കും. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഈ സഹായം അനുവദിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments