ടിവികെ അധ്യക്ഷൻ വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി. പൊലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ ആരോപിച്ചു. 22 നിബന്ധനകളോടെയാണ് പൊലീസ് അനുമതി നൽകിയത്. മൂന്നാം തവണയാണ് കടലൂർ പര്യടനം റദ്ദാക്കുന്നത്. നാളെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പര്യടനം നടത്തും. വൈകുന്നേരം മൂന്ന് മണി മുതലാണ് റോഡ് ഷോ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ, ദേശീയനേതാക്കൾ എത്തുകയാണ് തമിഴ്നാട്ടിൽ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളിൽ റോഡ് ഷോ നടത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊന്നേരി, റാണിപ്പോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ഇന്ന് പര്യടനം നടത്തി.
മണ്ഡല പുനർ നിർണയ നീക്കത്തിൽ തമിഴ് വികാരം ആളിക്കത്തിച്ചായിരുന്നു രാഹുൽഗാന്ധിയുടെ പ്രചാരണം. ആർഎസ്എസും ബിജെപിയും തമിഴ്നാടിനെയും തമിഴ് സംസ്കാരത്തെയും ആക്രമിക്കാ ശ്രമിയ്ക്കുമ്പോൾ താൻ തമിഴ്നാട്ടുകാരനായി മാറും. ഇന്നലെ പാർലമെന്റിൽ പുതിയ ബില്ല് കൊണ്ടുവന്നു. വനിതാ ബിൽ എന്നാണ് പറഞ്ഞത്. ഇതിന് പിറകിൽ മണ്ഡല പുനർനിർണയം ആയിരുന്നു. ആ ബില്ലിനെ നമ്മൾ ഒരുമിച്ച് തോൽപിച്ചു. തമിഴ് ജനതയെ ഇനിയും കേന്ദ്രത്തിന് മനസിലായിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



