വൈക്കത്ത് ഡ്രൈ ഡേ ദിവസം അനധികൃത മദ്യ കച്ചവടം : തലയാഴം സ്വദേശി പിടിയിൽ

Global Indian Writer · May 5, 2026 · 1 min read · 0 Comments · 0 Shares

വൈക്കം: എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഡ്രൈഡേ ദിനത്തിൽ നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിന് തലയാഴം പണാമഠം കോളനിയിൽ പി.ആർ. മണിലാലിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് ആറ് ലിറ്റർ മദ്യം കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കൂട്ടുപ്രതിയും മദ്യം എത്തിച്ചു നൽകിയ ചക്കരയെന്ന് വിളിക്കുന്ന തലയാഴം പട്ടേരിൽ റോജൻ പി. ജോൺ സംഭവസ്ഥലത്തു നിന്ന് വാഹനത്തിൽ മദ്യവുമായി രക്ഷപ്പെട്ടു. പണാമഠം കോളനി കേന്ദ്രീകരിച്ച് വൻതോതിൽ മദ്യവിൽപ്പന നടത്തി വരുകയായിരുന്ന റോജൻ പി. ജോണിനെതിരെ കൂടുതൽ അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ടി. എ. പ്രമോദ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്‌പെക്ടർ സി.എച്ച് .നജീബ് പ്രിവൻ്റീവ് ഓഫീസർമാരായ ആർ. അജയകുമാർ, പി. എസ്.ശ്യാംകുമാർ, വുമൺ എക്സൈസ് ഓഫീസർ പി.എസ്. സുമിതാമോൾ, ഡ്രൈവർ സിയാദ് എന്നിവർ റെയ്ഡിനു നേതൃത്വം നൽകി.

Share this story

Leave a Comment

Your comment will be visible after admin approval.