തിരുവനന്തപുരം: കേരളത്തിലെ വിഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് വകുപ്പുകളായി. മുഖ്യമന്ത്രി വിഡി സതീശന്‍ ധനവകുപ്പിന് പുറമേ തുറമുഖ നിയമവകുപ്പുകളും ലഭിച്ചു. രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് പുറമേ ജയില്‍ കയര്‍ വകുപ്പുകളും കൈകാര്യം ചെയ്യും. സണ്ണി ജോസഫിന് വൈദ്യുതി വൈകുപ്പിന് പുറമേ പരിസ്ഥിതി-പാര്‍ലമെന്ററികാര്യ വകുപ്പുകളും ലഭിക്കും.
മന്ത്രിമാരും വകുപ്പുകളും
1 വി. ഡി. സതീശന്‍- ധനകാര്യം, നാഷണല്‍ സേവിങ്‌സ്, സ്റ്റോഴ്‌സ് പര്‍ച്ചേസ്, കൊമേഴ്‌സ്യല്‍ ടാക്‌സ്, അഗ്രിക്കള്‍ച്ചറല്‍ ഇന്‍കം ടാക്‌സ്, ട്രഷറികള്‍, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് , സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC), സ്റ്റാമ്പ് ആന്‍ഡ് സ്റ്റാമ്പ് ഡ്യൂട്ടീസ്, നിയമം, പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഓള്‍ ഇന്ത്യ സര്‍വീസസ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മലിനീകരണ നിയന്ത്രണം (Pollution Control), സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ റിഫോംസ്, ഇലക്ഷന്‍, ഇന്റഗ്രേഷന്‍, തുറമുഖങ്ങള്‍ (Ports), സൈനിക ക്ഷേമം (Sainik Welfare), ദുരിതാശ്വാസം (Distress Relief), സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ & ക്രിമിനല്‍ ജസ്റ്റിസ്, എയര്‍പോര്‍ട്ടുകള്‍, മെട്രോ റെയില്‍, അന്തര്‍ സംസ്ഥാന നദീജലം (Inter-State River Waters), തീരദേശ ഷിപ്പിങ് ആന്‍ഡ് ഉള്‍നാടന്‍ ജലഗതാഗതം, കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (I&PR), പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, ന്യൂനപക്ഷ ക്ഷേമം, മറ്റെവിടെയും പരാമര്‍ശിക്കാത്ത എല്ലാ പ്രധാന നയപരമായ കാര്യങ്ങളും വിഷയങ്ങളും.
Leave a Comment
Your comment will be visible after admin approval.