രാഷ്ട്രീയ കൊലപാതകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് രമേശ് ചെന്നിത്തല

Global Indian Writer · May 22, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. 15 മുതൽ 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. പരോൾ നടപടിക്രമങ്ങൾ ഇടതുസർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയെന്നാണ് വിവരം. ഇതിന് പിന്നാലെയാണ്

Share this story

Leave a Comment

Your comment will be visible after admin approval.