തിരുവനന്തപുരം: ഡോക്ടർ രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിച്ചുവരവെയാണ് പുതിയ തസ്തികയിലേക്കുള്ള നിയമനം. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും.
2003 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രത്തൻ യു. ഖേൽക്കർ കർണാടക സ്വദേശിയാണ്. 2024 ഡിസംബർ നാലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്.
ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് ചെയർമാൻ, വിവിധ ജില്ലകളിൽ ജില്ലാകളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2013ൽ കണ്ണൂർ കളക്ടർ ആയിരിക്കെ മികച്ച കളക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിനു അർഹനായിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.