വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആഭ്യന്തരമന്ത്രി

Global Indian Writer · May 23, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തരം: വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആഭ്യന്തരമന്ത്രി. തിങ്കളാഴ്ചയാണ് യോഗം ചേരുക. യൂണിറ്റ് മേധാവിമാർ മുതലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.അതേസമയം, ഇന്ന് വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം അൽപത്തിനകം ആരംഭിക്കും. ആഭ്യന്തര മന്ത്രി പൊലീസ് ആസ്ഥാനത്ത് എത്തി. രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായതിനു ശേഷം വിളിച്ച് ചേർക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ആദ്യ യോഗമാണിത്.

എസ്പി റാങ്ക് മുതലുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക. നിലവിലെ ക്രമസമാധാന നില യോഗത്തിൽ വിലയിരുത്തും. ലഹരി വ്യാപനം തടയുന്നതിന് കർമ്മപദ്ധതി തയാറാക്കുന്നതിനെക്കുറിച്ച് ആലോചന ഉണ്ടാകും. പൊലീസിൽ സമഗ്രമായ അഴിച്ചു പണി വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.