സംസ്ഥാനത്ത് പവർ കട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Global Indian Writer · May 23, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അ. പവർ ഫെയിലിയർ ഉണ്ടെന്നും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസം കൂടി പ്രയാസം ഉണ്ടാകും.ജനങ്ങൾ സഹകരിക്കണം. പരിഹരിക്കാനുള്ള ശ്രമം തുടരുന്നു എന്നും എത്രയും വേ​ഗം പ്രശ്നം പരിഹരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാനുള്ള ഫോളോപ്പ് ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പ്രഖ്യാപനങ്ങൾ നടപ്പാക്കണമെന്നതാണ് ആഗ്രഹം. കൊല്ലത്ത് നിലച്ചുപോയ പദ്ധതികളിൽ റിവ്യു നടത്തും. മെഡിക്കൽ കോളജുകളിലെ അവസ്ഥ തനിക്ക് ബോധ്യം ഉണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പ്രശ്നങ്ങൾ ബോധ്യപെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.