ദുബായ്: നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശി നിയമനങ്ങൾക്ക് ഒരുങ്ങി യുഎഇ. മേഖലയിൽ കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചും തൊഴിൽ കൂടുതൽ ആകർഷകമാക്കി കൂടുതൽ ആളുകളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് വർഷത്തിനുളളിൽ 1897 സ്വദേശികളെ നഴ്സിങ് ജോലി തിരഞ്ഞെടുത്തു.
രാജ്യത്തെ മൊത്തം നഴ്സുമാരിൽ സ്വദേശികളുടെ എണ്ണം 2.8 ശതമാനം. കൂടുതൽ ആളുകളെ ആകർഷിക്കാൻ മുൻപ് പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും സ്വദേശിവൽക്കരണ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രചാരണ പരിപാടികളിലേക്കു മന്ത്രാലയം കടക്കുന്നത്.
കിടക്കകളുടെയും രോഗികളുടെയും എണ്ണത്തിന് അനുസരിച്ചു നഴ്സിങ് സ്റ്റാഫിനെ നിശ്ചയിക്കാനുള്ള ദേശീയ മാനദണ്ഡങ്ങൾ നിലവിൽ വരും. രാജ്യാന്തര നിയമങ്ങൾ അനുസരിച്ചു നഴ്‌സിങ്, മിഡ്‌വൈഫറി വിഭാഗങ്ങളിലെ പ്രഫഷനലുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള ഏകീകൃത മാനദണ്ഡങ്ങളും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.
Leave a Comment
Your comment will be visible after admin approval.