തിരുവനന്തപുരം: കേരളത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ധവളപത്രത്തിന് ഔദ്യോഗികമായി അംഗീകാരം നൽകും. തുടർന്ന്, മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും വിശദാംശങ്ങൾ സഭയെ അറിയിക്കുകയും ചെയ്യും.
കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക നീക്കിയിരുപ്പുകളും ബാധ്യതകളുമാകും ധവളപത്രത്തിൽ പ്രധാനമായും ഉണ്ടാവുക. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക വിനിയോഗം, നികുതി പിരിവിലുണ്ടായ വലിയ വീഴ്ചകൾ എന്നിവ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തും. ഇതിനുപുറമെ, കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ കൃത്യമായ കണക്കുകളും അവയുടെ വിനിയോഗവും സംബന്ധിച്ച വിവരങ്ങളും ഇതിൽ വിശദീകരിക്കും
Leave a Comment
Your comment will be visible after admin approval.