പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :നെതന്യാഹുവിനോട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ ‘ആക്സിയോസിനോടാണ്’ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുപക്ഷവും ആക്രമണങ്ങൾ നടത്തിയെന്നും ഇനി മറ്റൊരു തിരിച്ചടിയുടെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ഒരു സുപ്രധാന കരാറിൻ്റെ തൊട്ടടുത്താണ് അമേരിക്കയെന്നും, ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാരണം അത് തകരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാന് ഗുരുതരമായ തെറ്റ് പറ്റിയെന്നും ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് മേലുള്ള ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ബെൻയമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചതായും യുഎസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.