പി പി ചെറിയാൻ
ന്യൂയോർക്ക്: വാടക കുടിശ്ശികയെയും കുടുംബപ്രശ്നങ്ങളെയും ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാമുകിയെയും രണ്ട് വാടകക്കാരെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ന്യൂയോർക്ക് സ്വദേശി 56 കാരനായ ഡാനിയൽ ഡേവിഡിന് ചൊവ്വാഴ്ച മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂന്ന് കൊലപാതകങ്ങൾക്കും വെവ്വേറെയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
33 വർഷത്തെ തടവ് ശിക്ഷ ലഭിക്കുമായിരുന്ന ഒത്തുതീർപ്പ് വ്യവസ്ഥ പ്രതി നിരസിച്ചതിനെ തുടർന്നാണ് കോടതി കർശനമായ ശിക്ഷാ നടപടിയിലേക്ക് കടന്നത്. 2023 നവംബറിലായിരുന്നു യുഎസിലെ ക്വീൻസിൽ രാജ്യത്തെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കാമുകിയായ കോളിൻ ഫീൽഡ്സ്, വാടകക്കാരായ വെയ്ൻ തോമസ്, എവറ്റ് സ്വീനി എന്നിവരെയാണ് ഡേവിഡ് ഡാനിയേൽ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സ്വയം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
Leave a Comment
Your comment will be visible after admin approval.