തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ്. ശ്രീജിത്തിനെയും ബോധപൂർവം മാറ്റി നിർത്തിയെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാര്‍. മാറ്റി നിർത്താൻ ചരട് വലിച്ചത് പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണ്. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ. ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു.
എന്നാൽ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ല. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത്. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ തന്നെ ഒപ്പിടാൻ നിർബന്ധിച്ചെന്നും സുഹൃത്തുക്കളോട് പത്മകുമാര്‍ വെളിപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.