പി പി ചെറിയാൻ
ന്യൂയോർക്ക്: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ്, കൈക്കൂലി കേസുകൾ യുഎസ് കോടതി തള്ളി. എന്നാൽ അദാനിക്കെതിരെയുള്ള കേസ് പിൻവലിക്കാനുള്ള ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം ആശങ്കാജനകമാണെന്ന് കേസ് പരിഗണിച്ച ബ്രൂക്ലിൻ ഡിസ്ട്രിക്റ്റ് ജഡ്ജി നിക്കോളാസ് ഗരാഫുഫിസ് നിരീക്ഷിച്ചു.
അമേരിക്കയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് 2024 നവംബറിൽ അദാനി നൽകിയ വാഗ്ദാനമാണോ കേസ് അവസാനിപ്പിക്കാൻ കാരണമെന്ന് ജഡ്ജി പ്രോസിക്യൂഷനോട് ആരാഞ്ഞു. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് പ്രമുഖർ ഉൾപ്പെട്ട വൻകിട സാമ്പത്തിക കുറ്റകൃത്യ കേസുകൾ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പിൻവലിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടി.
Leave a Comment
Your comment will be visible after admin approval.