ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് വിശദീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പ്രസ്താവന സമയത്ത് പ്രതിപക്ഷം യാതൊരു വിധത്തിലുള്ള തടസങ്ങളും സൃഷ്ടിക്കരുത് എന്ന വ്യവസ്ഥയോടെയാണ് സർക്കാർ ഈ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. വിദ്യാർഥി പ്രക്ഷോഭത്തെ കുറിച്ച് വിശദമായ ചർച്ചയ്ക്ക് സർക്കാർ ഒരുക്കമാണെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.