വൈദ്യുതി പ്രതിസന്ധി രൂക്ഷം : നിയന്ത്രണം ഉണ്ടായേക്കും

Global Indian Writer · June 20, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ സമയം വൈദ്യുതി മുടങ്ങാൻ സാധ്യത. ചില പ്രദേശങ്ങളിൽ 25 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. വൈദ്യുതി ആവശ്യകത അനുസരിച്ച് ഫീഡറുകൾ ഓഫാക്കാൻ സബ്സ്റ്റേഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്ന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. ആദ്യം 15 മിനുട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ‌ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണം വർധിപ്പിക്കാൻ കെഎസ്ഇബി തീരുമാനമെടുത്തിരിക്കുന്നത്.

പൊതുവെ ജൂൺ മാസത്തിൽ പ്രതിദിന വൈദ്യുത ഉപയോഗം 90 ദശലക്ഷം യൂനിറ്റിൽ താഴെയാണ് ഉണ്ടാവേണ്ടത്. എന്നാൽ, മഴ കുറഞ്ഞതോടെ ചൂടു കൂടുകയും വൈദ്യുതി ഉപയോ​ഗം പതിവിന് വിപരീതമായി ജൂൺ മാസത്തിലും 90 ദശലക്ഷം യൂനിറ്റ് മുകളിലാണ്. വെള്ളിയാഴ്ച മാത്രം 91 ദശലക്ഷം യൂനിറ്റ് മുകളിലായിരുന്നു. ഇതോടെയാണ് നിയന്ത്രണം വർധിപ്പിക്കാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.