കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നായിരുന്നു ജി.സുകുമാരൻനായരുടെ വിമർശനം. എൻഎസ്എസ് ബജറ്റ് പ്രസംഗത്തിലായിരുന്നു ജനറൽ സെക്രട്ടറിയുടെ വിമർശനം.
മുഖ്യമന്ത്രിയെ കാണാൻ രണ്ട് തവണ പ്രത്യേക ദൂതൻ വഴി അനുമതി തേടിയെങ്കിലും ലഭിച്ചില്ല. മുൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പുരോഗതി ചോദിച്ചറിയാനാണ് കാണാൻ അനുമതി തേടിയത്. ഇനി കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരൻനായർ പറഞ്ഞു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോവില്ലെന്ന വി.ഡി സതീശന്റെ പ്രഖ്യാപിച്ചത് മുതൽ സുകുമാരൻനായരും വി.ഡി സതീശനും തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. പറവൂരിൽ തെരഞ്ഞെടുപ്പിന് മുമ്പ് സതീശൻ എൻഎസ്എസ് ആസ്ഥാനത്തെ തിണ്ണയിൽ വന്നിരുന്നു എന്നായിരുന്നു സുകുമാരൻനായരുടെ മറുപടി.
Leave a Comment
Your comment will be visible after admin approval.