ആലപ്പുഴ: എൻസിപി ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് മുൻ മന്ത്രി എ.കെശശീന്ദ്രൻ. ഭാവി കാര്യങ്ങൾ പതിനൊന്നാം തീയതി ചേരുന്ന ജനറൽ ബോഡിയിൽ തീരുമാനിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കേരളത്തിലെ എൻസിപി ശരദ് പവാർ വിഭാഗം രണ്ടായി പിളർന്നിരുന്നു.
വന്യജീവി ആക്രമണത്ത കൈകാര്യം ചെയ്യുന്ന രീതിയിയേയും എ.കെ ശശീന്ദ്രൻ വിമർശിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണം ഉണ്ടായത് മന്ത്രിയുടെ തരാറുകൊണ്ടാണെന്ന് പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നു എന്ന് അദ്ദേഹം ചോദിച്ചു. മന്ത്രി മാറണമെന്ന് വരെ പലരും പറഞ്ഞിരുന്നു. അന്ന് മുതല കണ്ണീർ ഒഴുക്കി വോട്ട് പിടിച്ചവർ ഇപ്പോൾ എന്ത് പറയുന്നു എന്നും ശശീന്ദ്രൻ ചോദിച്ചു.
Leave a Comment
Your comment will be visible after admin approval.