വിജയിക്ക് ജൻമദിനാശംസകൾ നേര്‍ന്ന് രാഹുൽ ഗാന്ധി

Global Indian Writer · June 22, 2026 · 1 min read · 0 Comments · 0 Shares

ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിക്ക് ജൻമദിനാശംസകൾ നേര്‍ന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് 52-ാം പിറന്നാൾ ആഘോഷിക്കുകയാണ് വിജയ്.

“തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിന് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്ക് നല്ല ആരോഗ്യവും നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയവും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. തമിഴ് ജനതയുടെ അവകാശങ്ങളും അന്തസും ആഗ്രഹങ്ങളും സംരക്ഷിക്കുന്നതിലും സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിലും ഞാൻ നിങ്ങൾക്കൊപ്പം നിലകൊള്ളുന്നു” രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ‘ഞാൻ നിങ്ങൾക്കൊപ്പം നിൽക്കുന്നു’ എന്ന രാഹുലിന്റെ വാക്കുകൾ വെറുമൊരു ജന്മദിനാശംസ എന്നതിനപ്പുറം കൃത്യമായ രാഷ്ട്രീയ സൂചനകൾ നൽകുന്നതാണെന്നാണ് വിലയിരുത്തൽ.

Share this story

Leave a Comment

Your comment will be visible after admin approval.