കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി അപകടത്തിലെ വാഹനത്തിന് 17 വർഷത്തെ പഴക്കം

Global Indian Writer · June 23, 2026 · 1 min read · 0 Comments · 0 Shares

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി അപകടത്തിലെ വാഹനത്തിന് 17 വർഷത്തെ പഴക്കമുണ്ട് . ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല . ഡ്രൈവർ നിസാമിന്‍റെ ഫിറ്റ്നസ് സസ്പെൻഡ് ചെയ്തു . സമയം ലാഭിക്കാൻ വേണ്ടിയാണ് നിസാം ടിപ്പർ അമിത വേഗതയിൽ ഓടിച്ചതെന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ ദിലു പറഞ്ഞു.


ടിപ്പർ ലോറികളുടെ സമയക്രമം പുനഃക്രമീകരിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ മീഡിയവണിനോട് പറഞ്ഞു. കൊട്ടാരക്കര അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. മണ്ണെടുക്കാനുള്ള പാസിൽ അപകടമുണ്ടായ വാഹനത്തിന്‍റെ നമ്പർ രേഖപ്പെടുത്തിയിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി. കൃത്യമായി പരിശോധന നടത്താൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.