ആരുടെയും കളിപ്പാവയാവാൻ വിസമ്മതിച്ചതിനാണ് അമ്മയിൽ നിന്നും രാജിവച്ചതെന്ന് ശ്വേത മേനോൻ

Global Indian Writer · June 24, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ആരുടെയും കളിപ്പാവയാവാൻ വിസമ്മതിച്ചതിനാണ് താരസംഘടനയായ അമ്മയിൽ നിന്നും രാജിവച്ചതെന്ന് നടി ശ്വേത മേനോൻ. രണ്ടു ഭരണസമിതിയുടെയും കണക്കുകൾ പരിശോധിക്കണം. കണക്കുകൾ ഫോറൻസിക് ഓഡിറ്റ് നടത്തണം. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ തുറന്നുപറച്ചിൽ.

ഭാഗം 1

എന്നോടൊപ്പം നിലകൊണ്ട എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ എന്നാൽ എന്‍റെ അഭിപ്രായം പൊതുജനങ്ങൾക്ക് മുന്നിൽ ഞാൻ തന്നെ വ്യക്തമാക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. ആരുടെയെങ്കിലും കളിപ്പാവയാകാൻ ഞാൻ വിസമ്മതിച്ചുകൊണ്ടാണ് എനിക്ക് രാജി വയ്ക്കേണ്ടി വന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.