ഐ.സി.ഇ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു; ജൂലൈ 24 വെള്ളിയാഴ്ച ഹൂസ്റ്റണിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് ജനകീയ കൂട്ടായ്മ

Global Indian Writer · July 23, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

ഹൂസ്റ്റൺ: യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റിന്റെ വെടിവെപ്പിൽ ലോറെൻസോ സൽഗാഡോ അരാവുജോ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ജൂലൈ 24 വെള്ളിയാഴ്ച ഹൂസ്റ്റണിൽ സമ്പൂർണ്ണ ഹർത്താലിനും പ്രതിഷേധ പരിപാടികൾക്കും (Day of Action) വിവിധ സമുദായ-സാമൂഹിക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു.

സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുക, വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്തുവിടുക, അവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുക, ഒപ്പമുണ്ടായിരുന്ന ദൃക്സാക്ഷികളെ ഉടൻ മോചിപ്പിക്കുക, ഹൂസ്റ്റൺ പോലീസും ഐ.സി.ഇയും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ജൂലൈ 7-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം രക്ഷാർത്ഥമാണ് വെടിവെച്ചതെന്നാണ് ഫെഡറൽ ഏജൻസിയുടെ വാദമെങ്കിലും, ദൃക്സാക്ഷികളും മനുഷ്യാവകാശ പ്രവർത്തകരും ഇത് നിഷേധിച്ചിട്ടുണ്ട്. അതേസമയം, വാഹനത്തിലുണ്ടായിരുന്ന പ്രധാന ദൃക്സാക്ഷികളെ നാടുകടത്തുന്നത് ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.