അടൂർ വൈഎംസിഎ യങ്ങ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ സ്ഥാപക ദിനാചരണം 12ന്

Global Indian Writer · July 11, 2026 · 1 min read · 0 Comments · 0 Shares

അടൂർ : വൈഎംസിഎ യങ്ങ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ സ്ഥാപക ദിനാചരണം 12 ന് ഉച്ചയ്ക്ക് മൂന്നിന് അടൂർ വൈഎംസിഎ ഹാളിൽ നടക്കും. അഡ്വ. സി.വി. ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. റീജണൽ ചെയർമാൻ പ്രെഫ. അലക്‌സ് തോമസ് അധ്യക്ഷത വഹിക്കും. അഡ്വ. പഴകുളം മധു എംഎൽഎ ചാരിറ്റി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. റവ. ഫാദർ. ജിജു ജോൺ സന്ദേശം നൽകും. ബിനുരാജ് തെക്കുംഭാഗത്ത്, ജെൻസി കടുവങ്കൽ , തോമസ് ജോൺ, അലക്സ് പി മാത്യു എന്നിവർ പ്രസംഗിക്കും.

പരിപാടിക്ക് പൂർണ പിന്തുണ നൽകുമെന്ന് വൈഎംസിഎ വുമൺസ് ഫോറം ഭാരവാഹികളായ പ്രസിഡൻ്റ് ഷേർളി സജി, സെക്രട്ടറി അമ്പി കുര്യൻ, ട്രഷറർ ടിനു സൂസൻ തോമസ് എന്നിവർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.