അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനം: മോശം കാലാവസ്ഥയ്ക്കിടയിലും ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്

Global Indian Writer · July 5, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിങ്‌ടോ ഡി സി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഷിംഗ്ടണിലെ നാഷണൽ മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തു. ശക്തമായ കാറ്റും മഴയും കാരണം നാഷണൽ മാളിൽ നിന്ന് ആളുകളെ രണ്ട് മണിക്കൂറോളം താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമായതോടെ ജനങ്ങൾ തിരിച്ചെത്തുകയും ട്രംപ് പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു.

ശക്തമായ ചൂടും മോശം കാലാവസ്ഥയും കാരണം രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിലെ പല നഗരങ്ങളിലും സ്വാതന്ത്ര്യദിന പരിപാടികൾക്ക് തടസ്സം നേരിടുകയോ മാറ്റിവെയ്ക്കുകയോ ചെയ്തിരുന്നു. കനത്ത പ്രതികൂല സാഹചര്യങ്ങളിലും അമേരിക്കയുടെ ചരിത്രപ്രധാനമായ ഈ നാഴികക്കല്ല് വിപുലമായ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.