ന്യൂ ജേഴ്സി സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളാ ഇലക്ഷൻ റിസൾട്ട് വാച്ച് നൈറ്റ് ലൈവ് മെയ് 3 ന് വൈകുന്നേരം 7 മണിക്ക്. കേരളത്തിൽ അരങ്ങേറുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ നേരിട്ട് കാണുന്നതിനാണ് ന്യൂ ജേഴ്സി സോഷ്യൽ ക്ലബ് അവസരമൊരുക്കുന്നത്
ബെർഗെൻ കൗണ്ടിയിലുള്ള പരാമസ് സിറ്റി ഫയർ ഡിപ്പാർട്മെന്റ് ഓഡിറ്റോറിയത്തിലാണ് ഇലക്ഷൻ വോട്ട് എണ്ണൽ വിവിധ ചാനലുകളിൽ നേരിട്ട് കാണുവാൻ അവസരമൊരുക്കുന്നത്, കൗണ്ടിങ് നടക്കുന്നതിന്റെ റിയൽ ടൈം അപ്ഡേറ്റുകൾ വലിയ സ്ക്രീനുകളിൽ ഒന്നിച്ചിരുന്നു കാണുകയും അതിനെക്കുറിച്ചുള്ള അവലോകനം നടത്തുകയും ഡിബേറ്റുകൾ, ബെറ്റിങ്, റാഫിൾ കൂടാതെ വിജയിയെ പ്രവചിക്കുന്നവർക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്,

മെയ് 3 ന് വൈകിട്ട് 7 മണിയോട് കൂടെ ആരംഭിക്കുന്ന പരിപാടിയിൽ വിവിധ മാധ്യമപ്രവർത്തകർ, ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ടിവി, 24 ന്യൂസ്, ന്യൂസ് 18, പ്രവാസി ചാനൽ, ഇന്ത്യ ഫോർ ലൈഫ്, സംഗമം ന്യൂസ്, ഇമലയാളി തുടങ്ങിയ ചാനലുകളുടെ പ്രതിനിധികളും പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് നേരിട്ട് ന്യൂസ് കവറേജ് ചെയ്യുകയും ചെയ്യും
പബ്ലിക് ട്രസ്റ്റ് റിയാലിറ്റി ഗ്രൂപ്പ്, സ്പെക്ട്രം ഓട്ടോ ഗ്രൂപ്പ്, വെൽ കെയർ ഫാർമസി ഗ്രൂപ്പ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തുടങ്ങിയവർ മുഖ്യ പ്രയോജകരാണ്
അമേരിക്കൻ മലയാളികൾക്കിടയിൽ ആദ്യമായാണ് കേരളാ ഇലക്ഷൻ റിസൾട്ട് വാച്ച് നൈറ്റ് ലൈവ് ഇലക്ഷൻ സമയത്ത് സംഘടിപ്പിക്കുന്നത്,
ബീവറേജ് മൾട്ടി കുസിൻ ഡിന്നർ എന്നിവയും പ്രോഗ്രാമിന്റെ ഭാഗമാകും, ഈ പരിപാടികളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു,
- 201-421-5303, 914-552-2936 ,646-373-2458, 619-729-3036, 201-832-8400, 201-925-4157, 201-370-5019, 973-985-8432, 201-893-1505 914-573-1616, 201-403-1179
പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സോഷ്യൽ ക്ലബ് ഓഫ് ന്യൂ ജേഴ്സി സഹർഷം സ്വാഗതം ചെയ്യുന്നു
Please RSVP ASAP
LIMITED SEATS ONLY



