Tuesday, June 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസ് വിടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

യുഎസ് വിടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: വൈറ്റ്ഹൗസിന്റെ അധിപനായി ജനുവരിയിൽ രണ്ടാമതും ഡൊണാൾഡ് ട്രംപ് എത്തിയതോടെ യുഎസ് വിടുന്നവരുടെ എണ്ണം കൂടുന്നു. അയർലൻഡാണ് ഇവരിൽ കൂടുതൽപ്പേരുടെയും ഇഷ്ടനാട്. ഒരുപതിറ്റാണ്ടിനിടെ ഐറിഷ് വിസയ്ക്ക്‌ അപേക്ഷിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായത് ജനുവരി മുതലുള്ള മാസങ്ങളിലാണ്.

ജനുവരിയിലും ഫെബ്രുവരിയിലും 4300 പേർ അപേക്ഷിച്ചു. കഴിഞ്ഞകൊല്ലത്തെക്കാൾ 60 ശതമാനം കൂടുതൽ. ദീർഘകാലതാമസം അനുവദിക്കുന്ന ഫ്രഞ്ച് വിസയ്ക്ക് 2025-ലെ ആദ്യ മൂന്നുമാസം അപേക്ഷിച്ചത് 2383 പേർ. അതിൽ 2178 പേർക്ക് ഫ്രാൻസ് വിസ നൽകി. കഴിഞ്ഞകൊല്ലം ആകെ അപേക്ഷിച്ചത് 1980 ആയിരുന്നു.

ഇക്കൊല്ലം ആദ്യപാദത്തിൽ 1708 പേർ ബ്രിട്ടീഷ് വിസയ്ക്കും അപേക്ഷിച്ചു. ഇറ്റലി ലക്ഷ്യമിടുന്നവരുടെ എണ്ണവും കൂടി. എങ്കിലും 34 കോടി ജനസംഖ്യയുള്ള യുഎസിനെ സംബന്ധിച്ച് നാമമാത്രമാണ് ഈ എണ്ണം.

നവംബറിൽ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നാലെ ചില ഹോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും യുഎസ് വിട്ടിരുന്നു. അവതാരകരായ എല്ലെൻ ഡെജെനേഴ്‌സ്, റോസി ഒഡൊണെൽ എന്നിവരാണ് അതിൽ പ്രധാനികൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com