Thursday, February 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ഫിലഡൽഫിയയിൽ

അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ : മലങ്കര ആർച്ച് ഡയോസിസ് ഓഫ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇൻ നോർത്ത് അമേരിക്കയുടെ യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ജൂലൈ മാസം 12 മുതൽ 15 വരെ നടക്കും. ഫിലഡൽഫിയയിലെ വിൻഡാം ലാൻകാസ്റ്റർ റിസോർട് ആൻഡ് കൺവെൻഷൻ സെന്ററിലാണ് പരിപാടി. ആത്മീയത നിറഞ്ഞ അന്തരീക്ഷത്തിൽ വൈവിധ്യമാർന്ന പരിപാടികളും നവീനമായ ആശയങ്ങളും ഉൾപ്പെടുത്തി നാലു ദിവസമായി നടത്തുന്ന ഈ കുടുംബമേളയിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ യാക്കോബായ ദേവാലയങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ കുടുംബമായി വന്നു സംബന്ധിക്കും.

സഭാംഗങ്ങൾക്കിടയിലെ പരസ്പര സ്നേഹവും സഹകരണവും മെച്ചപ്പെടുത്തുക, സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങൾ വരും തലമുറയ്ക്കായി പകർന്നു കൊടുക്കുന്നതിനുള്ള അവസരമൊരുക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഈ വര്‍ഷത്തെ മുഖ്യാതിഥി മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപൊലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസന മെത്രാപൊലീത്തയുമായ ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനി പങ്കെടുക്കും.

പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയും മലങ്കര അഫയേഴ്സിന്റെ ചുമതല വഹിക്കുന്ന മെത്രാപൊലീത്തയുമായ മർക്കോസ് മാർ ക്രിസ്റ്റഫൊറോസ് തിരുമേനി ആശംസാദൂത് നൽകും. കോൺഫറൻസിൽ കീനോട്ട് സ്പീക്കറായി വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് മലങ്കര ആർച്ച്ഡയോസിസ് ഓഫ് ഓസ്ട്രേലിയയുടെ ഭദ്രാസന കൗൺസിൽ മെമ്പറും സുപ്രസിദ്ധ വാഗ്മിയുമായ ഫാ. ഡോ. ജേക്കബ് ജോസഫ് (ലക്ചറർ, മെൽബൺ യൂണിവേഴ്സിറ്റി. ഓസ്ട്രേലിയ, അഗോറ യൂണിവേഴ്സിറ്റി, യുഎസ്എ) ആണ്. 12–ാം തീയതി ഉച്ചയ്ക്കു ശേഷം രണ്ടു മണിയോടെ കോൺഫറൻസിനായുള്ള റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.

ഇടവക മെത്രാപൊലീത്താ അഭിവന്ദ്യ യൽദോ മാർ തീത്തോസ് മെത്രാപൊലീത്തയുടെ അധ്യക്ഷതയിലും മേൻനോട്ടത്തിലും നടക്കുന്ന ഈ കുടുംബസംഗമത്തിന് 12–ാം തീയതി സന്ധ്യാപ്രാർഥനയെത്തുടർന്ന് പതാക സമ്മേളന നഗരിയിൽ ഉയർത്തുന്നതോടു കൂടി ഔദ്യോഗികമായി തുടക്കം കുറിക്കും. അന്നേദിവസം വിവിധ ദേവാലയങ്ങളില്‍ നിന്നുമായി പ്രത്യേകം തെരഞ്ഞെടുത്ത പ്രതിനിധികളുടെ സമ്മേളനമായ ഡെലിഗേറ്റ് മീറ്റിംഗ് നടക്കും. 2023–25 വർഷങ്ങളിലേക്കുള്ള ഭദ്രാസന ഭരണസമിതി അംഗങ്ങളായി ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ ആധ്യാത്മിക സംഘടനകളുടെ വൈസ് പ്രസിഡന്റുമാർ തുടങ്ങി വിവിധ തലങ്ങളിലേക്കുള്ളവരെ ഈ യോഗത്തിൽ വച്ച് തിരഞ്ഞെടുക്കും.


ജൂലൈ 13, 14 തീയതികളില്‍ മുതിർന്നവർക്കും യുവാക്കൾക്കുമായി പ്രത്യേക പഠനക്ലാസുകളും സന്ദേശങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വിബിഎസ് ഈ സമ്മേളനത്തിന്റെ പ്രത്യേക ആകർഷണമാണ്. വൈദികയോഗം, സെന്റ് മേരീസ് വിമൻസ് ലീഗ്, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ്, സൺഡേ സ്കൂൾ, മാർഗ്രീഗോറിയോസ് സ്റ്റുഡന്റ് ആൻഡ് യംഗ് അഡൽട്ട് അസോസിയേഷൻ, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി എന്നിവയുടെ പ്രത്യേക സമ്മേളനങ്ങള്‍ വിവിധ ഹാളുകളിൽ നടക്കും. മലങ്കര ആർച്ച് ഡയോസിസിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള അംഗങ്ങള്‍ ഒത്തു ചേർന്നുള്ള ഗായകസംഘം മനോഹരമായ ഗാനങ്ങൾ ആലപിക്കും. കൂടാതെ വിവിധ ഇടവകകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദൃശ്യ ശ്രവ്യ കലാവിരുന്നുകൾ സമ്മേളനത്തിന് കൂടുതൽ കൊഴുപ്പേകും. 


ജൂലൈ 14ന് വൈകിട്ട് നടക്കുന്ന വിശ്വാസ പ്രഖ്യാപനവും കൂട്ടായ്മയും വിളിച്ചോതുന്ന പ്രൗഢഗംഭീരമായ റാലിയില്‍ അഭിവന്ദ്യ മെത്രാപൊലീത്തമാരും വൈദികരും ശെമ്മാശൻമാരും വിശ്വാസി സമൂഹവും അണിനിരക്കും. മുത്തുക്കുടകൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ തിരുമേനിമാരെയും മറ്റു വിശിഷ്ടാതിഥികളെയും സമ്മേളന നഗരിയിലേക്ക് ആനയിക്കുകയും തുടർന്ന് സമാപന സമ്മേളനം നടത്തുകയും ചെയ്യും. മെത്രപൊലീത്താമാരുടെ മുഖ്യ കാർമികത്വത്തിൽ ജൂലൈ 15 ന് അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടു കൂടി ഈ വർഷത്തെ കൺവെൻഷൻ സമാപിക്കും.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി മർക്കോസ് കോതകരിയിൽ, ഭദ്രാസന ജോയിന്റ് സെക്രട്ടറിയും സമ്മേളനത്തിന്റെ ജനറൽ കൺവീനറുമായ റവ.ഫാ ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി, ഭദ്രാസന ട്രഷറർ കമാണ്ടർ ബാബു വടക്കേടത്ത്, ജോയിന്റ് ട്രഷറർ നിഷ വർഗീസ്, ഫാമിലി കോൺഫറൻസ് ജോയിന്റ കൺവീനേഴ്സായി പ്രവർത്തിക്കുന്ന സാജു പൈലോസ് മാരോത്ത്, ജീമോൻ ജോർജ്, ഭദ്രാസന കൗൺസിൽ അംഗവും സമ്മേളനത്തിന്റെ ജോയിന്റ് കൺവീനറുമായ യോഹന്നാൻ പറമ്പാത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

കൂടാതെ ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ.ഫാ ഷിനോജ് ജോസഫ്, റവ.ഫാ മനു മാത്യു, റവ.ഫാ ജെറി ജേക്കബ്, പി.ഒ.ജോർജ്, ജോയി ഇട്ടൻ, റെജി സ്കറിയ, ജയ്സൺ ജോൺ, ജെയിംസ് ജോർജ്, ലൈജു ജോർജ്, ജിബി തളിയാട്ടിൽ കുഞ്ഞപ്പൻ എന്നിവരുടെയും എംജിഎസ്ഒഎസ്എ വൈസ് പ്രസിഡന്റ് റവ.ഫാ മാർട്ടിൻ ബാബു, ബോബി കുര്യാക്കോസ്, റോയി മാത്യു എന്നിവരുടെയും നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments