രാമസിംഹന് (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയിൽ റിലീസിന് ഒരുങ്ങുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ‘പുഴ അമേരിക്കയിലേക്കൊഴുകാൻ പോകുന്നു’, എന്നാണ് രാമസിംഹൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
ഈ മാസം ആദ്യവാരമാണ് ‘പുഴ മുതല്‍ പുഴ വരെ’ റിലീസ് ചെയ്തത്. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആണ് രാമസിംഹൻ ചിത്രം ഒരുക്കിയിരിക്കുന്നത്. 2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴി ആയിരുന്നു നിർമ്മാണം.
തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചത്.
1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറി.