Saturday, September 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസ് സർക്കാരിന്റെ ഫുൾബ്രൈറ്റ് സ്കോളർഷിപ് സ്വന്തമാക്കി മലയാളി അധ്യാപകൻ

യുഎസ് സർക്കാരിന്റെ ഫുൾബ്രൈറ്റ് സ്കോളർഷിപ് സ്വന്തമാക്കി മലയാളി അധ്യാപകൻ

തൃശൂർ : രാജ്യാന്തര തലത്തിൽ അധ്യാപകർക്കുള്ള യുഎസ് സർക്കാരിന്റെ ഫുൾബ്രൈറ്റ് ഡിസ്റ്റിങ്‌ഗ്വിഷ്ഡ് അവാർഡ് തൃശൂർ മാന്ദാമംഗലം ആഷ്‌ലി വില്ലയിൽ ബെന്നി വർഗീസിനു ലഭിച്ചു. അധ്യാപനത്തിൽ നൂതനാശയങ്ങൾ ആവിഷ്കരിക്കുന്ന 50 പേർക്കു നൽകുന്ന പുരസ്കാരമാണിത്. ഈ വർഷം ഇന്ത്യയിൽനിന്നുള്ള 4 പേരിൽ ഏക മലയാളിയാണ് ബെന്നി. ‘ടോയ് ബേസ്ഡ് പെഡഗോജി ഫോർ എൻജോയബ്ൾ മാത്‌സ് ലേണിങ്’ എന്ന പ്രോജക്ടിനാണ് അംഗീകാരം.

ഗോവയിലെ നവോദയ ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച് ആൻഡ് പബ്ലിക്കേഷൻ ഓഫിസറാണ്. യുഎസിൽ പോയി ഓഗസ്റ്റ് മുതൽ ഡിസംബർ വരെ അവിടത്തെ വിദ്യാഭ്യാസ രീതികൾ പരിചയപ്പെടാൻ അവസരം ലഭിക്കും. കോതമംഗലം വെട്ടുവേലിക്കുടിയിൽ കുടുംബാംഗമാണ്. ഭാര്യ: ഷീന. മക്കൾ: ആഷ്‌ലി, ആൽവിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments