Tuesday, May 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് ബൈഡൻ

ഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് ബൈഡൻ

ദുബൈ: ഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. മാർച്ച്​ രണ്ടാം വാരത്തിൽ മുസ്​ലിം വ്രതമാസം ആരംഭിക്കും മുമ്പ്​ വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്നും അതിനായി കഠിനാധ്വാനം തുടരുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസി എന്നിവരുമായി കഴിഞ്ഞ ദിവസം ബൈഡൻ ഫോണിൽ സംസാരിച്ചു.

ഭക്ഷണവിതരണത്തിന്​ കാത്തിരുന്ന ഫലസ്​തീൻകാർക്കു നേരെ നടന്ന ആക്രമണത്തിൽ 118 പേർ കൊല്ലപ്പെടുകയും 760 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതോടെ വഴിമുട്ടിയ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ വീണ്ടും നീക്കം നടക്കുന്നുണ്ട്. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ തുടർ നീക്കം എന്ന നിലയിൽ ഹമാസ്​, ഇസ്രായേൽ സംഘങ്ങളുമായി ഇന്ന്​ കൈറോയിൽ വെവ്വേറെ ചർച്ച നടത്താനായിരുന്നു ​ ധാരണ.

കൈറോയിലേക്ക്​ സംഘത്തെ അയക്കുന്നതു സംബന്ധിച്ച്​ ഇസ്രായേലിനുള്ളിൽ അവ്യക്​തത തുടരുകയാണെന്ന്​​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. വിട്ടയക്കുന്ന ബന്ദികളുടെ കാര്യത്തിൽ ഹമാസിന്‍റെ നിലപാട്​ അറിഞ്ഞുമാത്രം സംഘത്തെ അയച്ചാൽ മതിയെന്നാണ്​ യുദ്ധകാര്യ മന്ത്രിസഭയുടെ തീരുമാനമെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments